man

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് മാമ്പഴവുമായി എടത്തല അൽ അമീൻ കോളേജിലെ 1992-95 ബാച്ച് വിദ്യാർത്ഥികൾ. മുതലമട ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയിൽ നിന്നുള്ള ജൈവ മാമ്പഴങ്ങളാണ് വിതരണംചെയ്തത്. പ്രിൻസിപ്പൽ സിനി കുര്യന്റെ നേതൃത്വത്തിലെത്തിയ സംഘത്തിൽനിന്ന് സൂപ്രണ്ട് ഡോ.എ. അനിത, ആർ.എം.ഒ ഡോ. ഷാബ് ഷെരീഫ് ഇബ്രാഹിം, കൊവിഡ് സെന്റർ നോഡൽ ഓഫീസർ ഡോ. സജിത്ത് ജോൺ, ഡോ.എം. ഐ. ജുനൈദ് റഹ്മാൻ തുടങ്ങിയവർ മാമ്പഴം ഏറ്റുവാങ്ങി.