മൂവാറ്റുപുഴ: കൊവിഡ് കാലഘട്ടത്തിൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കൃഷിയെ സംബന്ധിച്ച്അവബോധം സൃഷ്ടിക്കുന്നതിനും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി തുടങ്ങി. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പച്ചക്കറി തോട്ടങ്ങൾ ഒരുക്കുക, കൃഷിയിൽ തൽപരരായ യുവാക്കൾക്ക് സൗജന്യമായി വിത്തുകളും വളങ്ങളും വിതരണം ചെയ്യുക, കാർഷിക മേഖലയിൽ പ്രാവീണ്യമുള്ളവരുടെ ഉപദേശ നിർദ്ദേശങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എവിൻ എൽദോസ് അദ്ധ്യക്ഷത വഹിച്ചു. കെ.എം സലിം, സാറാമ്മ ജോൺ, പി.എസ്.സലിം ഹാജി, പി.എം.ഏലിയാസ്, കെ.ഒ.ജോർജ്,കെ.എം .മാത്തുകുട്ടി,സാബു പി വാഴയിൽ, കെ.വി.ജോയ്,ലിസ്സി എൽദോസ്,സഞ്ജു ജോർജ്, ജെറിൻ ജേക്കബ് പോൾ,മനു ബ്ലായിൽ, എബിൻ ജോൺ, ജിജോ പാപ്പാലിൽ എന്നിവർ പങ്കെടുത്തു.