dweep

കൊച്ചി: ലക്ഷദീപ് സന്ദർശിക്കാൻ അനുമതി തേടി എൽ.ഡി.എഫ് എം.പിമാരും ഹൈക്കോടതിയിൽ ഹർജി നൽകി. എം.പിമാർക്ക് സന്ദർശനാനുമതി നിഷേധിച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് എളമരം കരിം, വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവരുടെ ഹർജിയിൽ പറയുന്നു.

ലക്ഷദ്വീപിൽ പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇവർ സന്ദർശനത്തിന് അനുമതി തേടിയിരുന്നു. ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതിനാൽ സന്ദർശനം നീട്ടിവയ്ക്കണമെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ ആവശ്യമുന്നയിച്ച് യു.ഡി.എഫ് എം.പിമാർ നേരത്തെ ഹർജി നൽകിയിരുന്നു.