മുളന്തുരുത്തി: ആമ്പല്ലൂർ പഞ്ചായത്തിലെ ചാലക്കപ്പാറ, കീച്ചേരി, കുലയിറ്റിക്കര പ്രദേശങ്ങളിൽ ബി.എസ്.എൻ.എൽ ഫോണുകൾക്ക് റേഞ്ചില്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥികളടക്കമുള്ളവർ ദുരിതത്തിലായി. ഇവിടെയുള്ള ബി.എസ്.എൻ.എൻ ടവർ അടിയന്തരമായി അപ്ഗ്രേഡ് ചെയ്യണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് പുഞ്ചപ്പാടം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ
ചാലക്കപ്പാറയിൽ നടന്ന പ്രതിഷേധ സമരം ജില്ലാ പഞ്ചായത്ത് മുൻ അംഗം എ.പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. നാസർ പാഴുവേലി, സി.ആർ. റെജി, ടി.കെ. ബിജു, കെ.ടി. ബാബു തുടങ്ങിയവർ സംസാരിച്ചു.