ഫോർട്ട് കൊച്ചി: പൈതൃകനഗരിയായ ഫോർട്ട് കൊച്ചിയെ ഉദ്യാന നഗരിയാക്കാനുള്ള പദ്ധതിക്ക് തുടക്കമായി.നഗരവീഥികൾ, തുറസായ സ്ഥലങ്ങൾ, വീടുകളുടെ മട്ട് പാവ് തുടങ്ങി നഗരത്തിൽ നാടൻ പൂക്കൾ മുതൽ ഓർക്കിഡ്, ആന്തൂറിയം വരെയുള്ള പൂക്കളുടെ കൃഷിയുമായി ഉദ്യാനം ഒരുക്കലാണ് പദ്ധതിയുടെ ലക്ഷ്യം. നാഷണൽ ഓപ്പൺ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി ഒരുങ്ങുന്നത്.ഞാലിപറമ്പിൽ വിവിധ തരം പുഷ്പ ചെടികൾ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു.മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി ഡൊമനിക്ക് പ്രസന്റേഷൻ, മുൻ ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ, ടി.കെ.അഷറഫ്, സനൽ മോൻ, ഷീബാ ലാൽ, ആന്റണി കുരീത്തറ, പി.ബി.സുജിത്ത്, എം.എം.സലീം, ഷമീർ വളവത്ത്, ജി.പി.ശിവൻ തുടങ്ങിയവർ സംസാരിച്ചു.