മൂവാറ്റുപുഴ: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വി .ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അകത്തളങ്ങളിൽ സ്ത്രീകൾ സുരക്ഷിതരോ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. വനിതാ കമ്മിഷൻ അംഗം അഡ്വ.ഷിജി ശിവജി വിഷയം അവതരിപ്പിച്ചു. ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ താലൂക്ക് ലൈബ്രറി എക്സിക്യുട്ടീവ് അംഗം സിന്ധു ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.സൗമ്യ , ലീലാമണി രാജപ്പൻ പിള്ള , വനിത സാഹിതി മേഖല സെക്രട്ടറി കുഞ്ഞുമോൾ ടീച്ചർ ,ശാലിനി വി.ആർ, അഡ്വ.റീത്താമ്മ, പുഷ്പ ഉണ്ണി, സിനി എം എസ്,എൻ.വി.പീറ്റർ, കെ.ആർ.വിജയകുമാർ, ഉല്ലാസ് ചാരുത, ജയകുമാർ എസ്.എസ് , ആർ.രാജീവ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ കെ.എൻ മോഹനൻ, കെ.കെ ജയേഷ് എന്നിവർ നേതൃത്വം നൽകി.