മൂവാറ്റുപുഴ: കെ.എസ്.കെ.ടി.യു മുളവൂർ വില്ലേജ് കമ്മിറ്റി നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ 11 ന് കെ.എസ്‌.കെ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. ബാലൻ നിർവഹിക്കും. ഏഴര ലക്ഷം രൂപ ചെലവിൽ 650 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലുള്ള വീടിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയാണ് താക്കോൽ കൈമാറുന്നത്.