മൂവാറ്റുപുഴ: കൊവിഡിന്റെ വെല്ലുവിളി എന്ന വിഷയത്തിൽ ബി.ജെ.പി ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ഓഫീസിൽ നടന്ന സെമിനാർ ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.ഷാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു മനോജ്‌, സെക്രട്ടറിമാരായ കെ.കെ.അനീഷ്‌ കുമാർ അജീഷ് തങ്കപ്പൻ, മാലതി മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത് ,അനീഷ്‌ പുളിക്കാൻ തുടങ്ങിയവർ സംസാരിച്ചു.