km-kunjumon
എ.സി. ഷൺമുഖദാസ് എട്ടാം ചരമ വാർഷിക അനുസ്മരണം ആലുവയിൽ എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എൻ.സി.പി നേതാവായിരുന്ന എ.സി. ഷൺമുഖദാസിന്റെ എട്ടാം ചരമവാർഷിക അനുസ്മരണം ആലുവയിൽ സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, ശിവരാജ് കൊമ്പാറ, മുരളി പുത്തൻവേലി, എം.എം. അലികുഞ്ഞ്, മുഹമ്മദ് അലി, പി.കെ. അബ്ദുൽ കരീം, അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.