11
പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ അന്വേഷണകൗണ്ടറിൽ സോഡ വിതരണം ചെയ്ത് പ്രതിഷേധിക്കുന്നു

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ അന്വേഷണകൗണ്ടർ നിർമ്മാണത്തിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. നഗരസഭ പൊതുജന കേന്ദ്രത്തിന് സമീപത്ത് രണ്ടുലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിക്കുന്ന അന്വേഷണകൗണ്ടറിൽ തട്ടുകട നടത്തി സോഡ വിതരണം ചെയ്താണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷ കൗൺസിലർമാരായ ചന്ദ്രബാബു, എം.ജെ. ഡിക്‌സൺ, ജിജോ ചിങ്ങംതറ, ഉഷ പ്രവീൺ, അജ്ജുന ഹാഷിം, റസിയ നിഷാദ്, സുനി കൈലാസൻ, സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അന്വേഷണ കൗണ്ടർ നിർമ്മാണത്തിന് ടെൻഡർ ചെയ്യുകയോ മറ്റ് സാങ്കേതിത അനുമതിയൊന്നും വാങ്ങിയിട്ടില്ലെന്നുമാണ് പ്രതിപക്ഷ ആരോപണം.

കൗൺസിലിന്റെ അംഗീകാരത്തോടെയാണ് നിർമ്മാണമെന്നും അടിയന്തര സഹായം പരിഗണിച്ചാണ് നിർമ്മാണത്തിന് മുൻകൂർ അനുമതി നൽകിയതെന്നും ചെയർപേഴ്സൻ അജിതാ തങ്കപ്പൻ പറഞ്ഞു.