ആലുവ: നഗരപരിധിയിൽപ്പെട്ട 45 വയസിന് മുകളിനുള്ളവർക്ക് കൊവിഷീൽഡ് രണ്ടാം ഡോസ് ഇന്ന് നൽകും. ഒന്നാം ഡോസെടുത്ത് 84 ദിവസം കഴിഞ്ഞവർക്കാണ് മുൻഗണന. തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിൽ വാർഡ് ഒന്ന് മുതൽ 14 വരെയുള്ളവർക്ക് രാവിലെയും15 മുതൽ 26 വരെയുള്ളവർക്ക് ഉച്ചയ്ക്കുമാണ് സമയം. വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടണം.