പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിൽ കേരള ഫിഷറീസ് വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി ശുദ്ധജലമത്സ്യക്കൃഷിക്ക് താല്പര്യമുള്ള കർഷകരിൽ നിന്നും വിവിധയിനം മത്സ്യക്കൃഷികൾക്കായി അപേക്ഷ ക്ഷണിച്ചു. തന്നാണ്ടു കരമടച്ച രസീത്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻകാർഡ് എന്നിവയുടെ കോപ്പികൾ ഉൾപ്പെടുത്തിയ അപേക്ഷ അടുത്ത മാസം അഞ്ചാം തീയ്യതിക്ക് മുൻപായി മൊബൈൽ നമ്പർ സഹിതം പഞ്ചായത്തിൽ നൽകേണ്ടതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദ് അറിയിച്ചു.