pic
സതീഷ്

കോതമംഗലം: തങ്കളം ആലുംമാവുംചുവട്ടിൽ എലബലക്കാട്ട് സതീഷിന് കേരള ലോട്ടറി ശ്രീശക്തി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയുടെ സമ്മാനമടിച്ചു. നറുക്കെടുപ്പ് ജൂൺ 25 ന് കഴിഞ്ഞെങ്കിലും തങ്കളത്ത് ഓട്ടോ ഡ്രൈവറായ സതീഷ് ലോട്ടറി നോക്കിയത് രണ്ടു ദിവസം കഴിഞ്ഞാണ്. കോതമംഗലം സി. എസ് ലക്കി സെന്റർ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കോതമംഗലം ടൗണിൽ ലോട്ടറി വിൽക്കുന്ന പളനിയിൽ നിന്നാണ് സതീഷ് ടിക്കറ്റ് വാങ്ങിയത്. സ്ഥിരമായി ലോട്ടറി എടുക്കാറില്ലെന്ന് സതീഷ് പറഞ്ഞു. ഭാര്യ മായ, മകൻ അഭിജിത്, മകൾ അഭിരാമി എന്നിവരടങ്ങുന്നതാണ് സതീഷിന്റെ കുടുംബം.