നെടുമ്പാശേരി: ചെങ്ങമനാട് സഹകരണബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി പറയാർ ചാന്തേലിപ്പാടം കാർഷികഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൂന്നാംഘട്ട നെൽക്കൃഷിയാരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ നടീൽ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പാറപ്പുറം, ബാങ്ക് ബോർഡ് അംഗങ്ങളായ എം.ആർ. സത്യൻ, മിനി ശശികുമാർ, കാർഷിക ഗ്രൂപ്പ് അംഗങ്ങളായ എൻ. ശ്രീജിത്, ശശികുമാർ, മിനി, എ.എം. നവാസ് തുടങ്ങിയവർ പങ്കെടുത്തു.
വർഷങ്ങളായി തരിശുകിടന്ന ഈ പാടശേഖരത്തിൽ കഴിഞ്ഞ രണ്ടുവർഷമായി കാർഷികഗ്രൂപ്പിന്റെ സഹായത്തോടെ പതിനെട്ട് ഏക്കറിൽ തുടർച്ചയായി നെൽക്കൃഷി ചെയ്തുവരുന്നു. കർഷകർക്ക് പലിശരഹിത വായ്പയും അനുബന്ധ സഹായങ്ങളും ചെങ്ങമനാട് സഹകരണ ബാങ്ക് നൽകുന്നുണ്ട്.