strick
ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ സരോവരം ലൈനിലെ മൂന്ന് കുടുംബങ്ങൾ പഞ്ചായത്ത് ഓഫീസിനകത്ത് കുത്തിയിരിപ്പ് സമരം നടത്തിയപ്പോൾ

ആലുവ: ഫണ്ട് അനുവദിച്ച് ഒന്നരവർഷം പിന്നിട്ടിട്ടും വാട്ടർ അതോറിട്ടിക്ക് കൈമാറാതെ പ്രസിഡന്റ് പ്രതികാര നടപടി സ്വീകരിച്ചെന്നാരോപിച്ച് ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ സരോവരം ലൈനിലെ മൂന്ന് കുടുംബങ്ങൾ പഞ്ചായത്ത് ഓഫീസിനകത്ത് കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്ത് കമ്മിറ്റി തീരുമാനം വാട്ടർ അതോറിട്ടിക്ക് മെയിൽ ചെയ്തതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന്റെ വാർഡിൽ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ വിരോധമാണ് പ്രസിഡന്റ് തീർക്കുന്നതെന്ന് കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്ത വീട്ടമ്മ പറഞ്ഞു. 2020 ഒക്ടോബർ 30ന് ചേർന്ന കമ്മിറ്റിയാണ് പൈപ്പുലൈൻ കണക്ഷൻ ദീർഘിപ്പിക്കാൻ തീരുമാനിക്കുകയും ഫണ്ട് വകമാറ്റി വകയിരുത്തുകയും ചെയ്തത്. തുടർന്ന് ഭരണമാറ്റമുണ്ടായതിനാൽ നടന്നില്ല. പിന്നീടുവന്ന ഭരണസമിതിയും പല തരത്തിൽ മുടക്കം പറഞ്ഞ് കുടുംബാംഗങ്ങളെ മടക്കി. ഗന്ത്യന്തരമില്ലാതെയാണ് ഇന്നലെ മൂന്ന് കുടുംബങ്ങളും സമരത്തിനെത്തിയത്.