തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ കീഴിലുളള എം എ അബൂബക്കർ മെമ്മോറിയൽ സ്കൂളിന്റെ രണ്ടാമത്തെ ബ്ലോക്കിന്റെ നിർമ്മാണോദഘാടനം പി ടി തോമസ് എം എൽ എ നിർവഹിച്ചു നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ ആധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ എ ഇബ്രാഹിം കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, റാഷിദ് ഉള്ളംപിള്ളി, സുനീറ ഫിറോസ്, കൗൺസിലർമാരായ ചന്ദ്ര ബാബു, ഉണ്ണി കാക്കനാട്, ഷാജി വാഴക്കാല, ഉഷ പ്രവീൺ, സി സി വിജു എം ജെ ഡിക്സൺ, ജിജോ ചിങ്ങംതറ,പി സി മനൂബ്, അബ്‌ദുഷാന, സജീന അക്‌ബർ ഹെഡ് മിസ്ട്രെസ് സൗദാമിനി കുനിയിൽ പി ടി എ പ്രസിഡന്റ് കുഷ് ബിൻഷാദ് എന്നിവർ സംസാരിച്ചു. രണ്ടാമത്തെ ഗഡു 58,42,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബറിൽ പണി പൂർത്തിയാക്കാനാണ് തീരുമാനം.
# അറിയിച്ചില്ലെന്ന് പ്രതിപക്ഷം
സ്കൂളിന്റെ രണ്ടാമത്തെ ബ്ലോക്കിന്റെ നിർമ്മാണ ഉദഘാടനം അറിയിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷ കൗൺസിലർമാരായ ചന്ദ്രബാബു,എം.ജെ ഡിക്സൺ,ജിജോ ചിങ്ങംതറ,ഉഷ പ്രവീൺ,അജ്ജുന ഹാഷിം,റസിയ നിഷാദ്,സുനി കൈലാസൻ,സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് എന്നിവരുടെ നേതൃത്വത്തിൽ എം.എൽ .എ പി.ടി തോമസിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. എം.എൽ .എ. നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പനോട് സംസാരിച്ചതോടെ പ്രതിപക്ഷത്തിന്റെ ആരോപണം സത്യമാണെന്നു ബോധ്യപ്പെട്ടു. പിന്നീട് പ്രതിപക്ഷ കൗൺസിലർമാരുമായി ചർച്ച നടത്തി രമ്യതയിലെത്തിയ ശേഷമാണ് ഉദഘാടനം ചെയ്തത്.