watsapp

കൊച്ചി: കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഐ.ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‌സ്ആപ്പിന് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ്‌വെയർ എൻജിനീയർ കുമളി സ്വദേശി ജി. ഓമനക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഐ.ടി. ചട്ടങ്ങൾ പാലിക്കണമെന്ന നിർദേശം കേന്ദ്രസർക്കാർ വാട്‌സ്ആപ്പിന് നൽകിയതായി ഹർജിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ ഹർജി അപക്വമാണെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി.