arjun

കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനി അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റു ചെയ്തു. കൊച്ചിയിൽ കസ്റ്റംസിന് മുന്നിൽ ഹാജരായ അർജുനെ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. അർജുന്റെ സംഘത്തിനായി സ്വർണവുമായി വരുമ്പോൾ കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷെഫീക്കിനെയും ഇന്ന് കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യും. ഇയാളെ ഏഴു ദിവസത്തേക്ക് കസ്റ്റംസിന് കസ്റ്റഡിയിൽ ലഭിച്ചു.

കസ്റ്റംസ് നൽകിയ നോട്ടീസിനെ തുടർന്ന് ഇന്നലെ രാവിലെ 10.50നാണ് രണ്ട് അഭിഭാഷകർക്കൊപ്പം ഹൈക്കോടതി ജംഗ്ഷനിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മിഷണറേറ്റ് ഓഫീസിൽ അർജുൻ ഹാജരായത്. രാത്രി എട്ടിന് അറസ്റ്റു രേഖപ്പെടുത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രിവന്റീവ് വിഭാഗം കമ്മിഷണർ സുമിത് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ വി. വിവേക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

അർജുനെതിരെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടില്ലെന്ന് ഇയാൾക്കൊപ്പമെത്തിയ അഡ്വ.പി.കെ. റമീസ് പറഞ്ഞിരുന്നു. ജൂൺ 21 ന് ദുബായിൽ നിന്നുവന്ന മുഹമ്മദ് ഷെഫീക്കിൽ നിന്ന് സ്വർണം ഏറ്റുവാങ്ങാൻ എത്തിയതാണ് അർജുൻ ആയങ്കി. മുഹമ്മദ് ഷെഫീക്ക് കസ്റ്റംസിന്റെ പിടിയിലായതോടെ ഇയാൾ മുങ്ങി. പിടിയിലായ മുഹമ്മദുമായി അർജുൻ നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റുൾപ്പെടെ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. താനുമായുള്ള ബന്ധം പറയരുതെന്നും രക്ഷിക്കാമെന്നും അഭിഭാഷകനെ ഏർപ്പെടുത്താമെന്നും മുഹമ്മദിന് അർജുൻ ഉറപ്പുനൽകിയിരുന്നു.

സ്വർണക്കടത്തിൽ അർജുന്റെ പങ്ക് വ്യക്തമാണെന്ന് മുഹമ്മദ് ഷെഫീക്കിനെ കസ്റ്റഡിയിൽ കിട്ടാൻ നൽകിയ അപേക്ഷയിൽ കസ്റ്റംസ് പറയുന്നു. അർജുൻ ഉൾപ്പെടെ നാലുപേരുടെ നിർദേശപ്രകാരമാണ് സ്വർണം കടത്തിയതെന്ന് മുഹമ്മദ് മൊഴി നൽകിയിട്ടുണ്ട്. ദുബായിലുള്ള സലിം, ജലീൽ, മുഹമ്മദ് എന്നിവരെക്കുറിച്ചും വിവരങ്ങൾ നൽകി.

കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയാൽ എങ്ങനെ പെരുമാറണമെന്നും പുറത്തിറങ്ങിയാൽ സ്വർണം കൈമാറണമെന്നും അർജുനാണ് നിർദേശങ്ങൾ നൽകിയത്. സ്വർണം കൊണ്ടുവരാൻ നാല്പതിനായിരം രൂപയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തത് അർജുനാണ്.

മുഹമ്മദ് ഷെഫീക്ക് 2332 ഗ്രാം സ്വർണമാണ് കൊണ്ടുവന്നത്. 1,11,00,320 രൂപയാണ് സ്വർണത്തിന്റെ വില. മുമ്പ് ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെട്ടയാളല്ല. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കള്ളക്കടത്ത് ശൃംഖലയാണ് കണ്ണിയാക്കിയത്.

മുഹമ്മദിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചു. കടത്തു സ്വർണം അവസാനയാളിൽ എത്തിക്കുന്നതുവരെയുള്ള കണ്ണികളുമായുള്ള ബന്ധം ഫോൺ രേഖകളിൽ വ്യക്തമാണ്. പത്തു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെങ്കിലും ഏഴു ദിവസം മതിയെന്നാണ് കസ്റ്റംസ് അറിയിച്ചത്. കേസിലുൾപ്പെട്ടവരുടെ പശ്ചാത്തലവും സ്വർണക്കടത്തിന്റെ വ്യാപ്തിയും സങ്കീർണതയും പരിഗണിച്ച് മുഹമ്മദ് ഷെഫീക്കിനെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണമെന്നും അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയ മുഹമ്മദ് ഷെഫീക്കുമായി സംസാരിച്ചശേഷമാണ് ജൂൺ അഞ്ച് രാവിലെ 11 വരെ കസ്റ്റഡിയിൽ വിട്ടത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കരുത്, ജൂലായ് അഞ്ചിന് 11ന് കോടതിയിൽ ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കസ്റ്റഡി അനുവദിച്ചത്.

ഡി.​വൈ.​എ​ഫ്.​ഐ​ക്ക് ​ആ​കാ​ശ് ​​തി​ല്ല​ങ്കേ​രി​യു​ടെ​ ​മു​ന്ന​റി​യി​പ്പ്,
'​ഒ​റ്റ​ ​രാ​ത്രി​ ​കൊ​ണ്ട് ​ഒ​റ്റു​കാ​ര​ൻ;അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല​ '

ക​ണ്ണൂ​ർ​:​ ​സ്വ​ർ​ണ​ ​ക്വ​ട്ടേ​ഷ​ൻ​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​രോ​പ​ണ​മു​യ​ർ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​താ​ന​ട​ക്ക​മു​ള്ള​വ​രെ​ ​ത​ള്ളി​പ്പ​റ​ഞ്ഞ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​തൃ​ത്വ​ത്തി​നെ​തി​രെ​ ​മു​ന്ന​റി​യി​പ്പു​മാ​യി​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി.​ ​ഒ​റ്റ​ ​രാ​ത്രി​കൊ​ണ്ട് ​ഒ​റ്റു​കാ​ര​നാ​ക്കു​ന്ന​ ​പ്ര​വ​ണ​ത​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും​ ​നു​ണ​പ്ര​ചാ​ര​ണം​ ​ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും​ ​തി​രു​ത്താ​ൻ​ ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​എ​നി​ക്കും​ ​പ​ര​സ്യ​മാ​യി​ ​പ്ര​തി​ക​രി​ക്കേ​ണ്ടി​ ​വ​രു​മെ​ന്നും​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.​ ​ആ​കാ​ശ് ​അ​വ​സാ​ന​മി​ട്ട​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റി​ന് ​താ​ഴെ​ ​സ​വാ​ദ് ​എ​ന്ന​യാ​ളു​ടെ​ ​ക​മ​ന്റി​ന് ​മ​റു​പ​ടി​യാ​യാ​ണ് ​ഈ​ ​കു​റി​പ്പ്.
ഇ​ത് ​ഒ​രു​ത​രം​ ​വൈ​കാ​രി​ക​ത​ ​ഇ​ള​ക്കി​വി​ട​ലാ​ണ്.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​വു​മ്പോ​ൾ​ ​പ​റ​യു​ന്ന​തി​ൽ​ ​ആ​ധി​കാ​രി​ക​ത​യു​ണ്ടെ​ന്ന് ​ധ​രി​ച്ചു​പോ​വും.​ ​ര​ക്ത​സാ​ക്ഷി​ക​ളെ​ ​ഒ​റ്റി​ക്കൊ​ടു​ത്ത​വ​ർ​ ​ആ​രാ​യാ​ലും​ ​അ​വ​രു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്ത​ണം.​ ​താ​നാ​ണ് ​കു​റ്റ​വാ​ളി​യെ​ങ്കി​ൽ​ ​തെ​രു​വി​ൽ​ ​വ​ന്ന് ​നി​ൽ​ക്കാം.​ ​നി​ങ്ങ​ൾ​ക്കെ​ന്നെ​ ​എ​റി​ഞ്ഞു​കൊ​ല്ലാ​വു​ന്ന​താ​ണ്.​ ​അ​ല്ലാ​തെ​ ​സം​ശ​യ​ത്തി​ന്റെ​ ​നി​ഴ​ലി​ൽ​ ​നി​റു​ത്തു​ന്ന​ത് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും​ ​കു​റി​പ്പി​ൽ​ ​പ​റ​യു​ന്നു.
കേ​സി​ൽ​ ​ആ​രോ​പ​ണ​വി​ധേ​യ​രാ​യ​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി,​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​ ​എ​ന്നി​വ​രെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പ​ര​സ്യ​മാ​യി​ ​ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്നു.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​നേ​തൃ​ത്വ​വും​ ​ഇ​വ​രെ​ ​ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്നു.

ജാ​ഗ്ര​ത​ ​പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​തി​ല്ല​ങ്കേ​രി​മാ​രു​ണ്ടാ​വും​:​ ​ബി​നോ​യ് ​വി​ശ്വം

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ള്ള​ക്ക​ട​ത്തു​കാ​രോ​ട് ​ജാ​ഗ്ര​ത​ ​പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​ഇ​ട​ത് ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ളി​ലും​ ​തി​ല്ല​ങ്കേ​രി​മാ​രു​ണ്ടാ​കു​മെ​ന്ന് ​സി.​പി.​ഐ​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​ക​ള്ള​ക്ക​ട​ത്തി​ന് ​കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​രോ​ടൊ​ന്നും​ ​ഒ​രി​ക്ക​ലും​ ​ഇ​ട​തു​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​സ​ന്ധി​ ​പാ​ടി​ല്ല.​ ​വി​രു​ദ്ധ​മാ​യ​ ​കാ​ര്യ​ങ്ങ​ളു​ണ്ടാ​യാ​ൽ​ ​ഇ​ട​തു​പ​ക്ഷ​ ​മൂ​ല്യ​ങ്ങ​ൾ​ക്ക് ​ത​ള​ർ​ച്ച​ ​നേ​രി​ടു​മെ​ന്നും​ ​രാ​മ​നാ​ട്ടു​ക​ര​ ​സ്വ​ർ​ണ​ ​ക്വ​ട്ടേ​ഷ​ൻ​ ​കേ​സ് ​വി​വാ​ദ​ത്തെ​ ​സൂ​ചി​പ്പി​ച്ച് ​ബി​നോ​യ് ​വി​ശ്വം​ ​ഒ​രു​ ​ഓ​ൺ​ലൈ​ൻ​ ​വാ​ർ​ത്താ​ചാ​ന​ലി​നോ​ട് ​പ്ര​തി​ക​രി​ച്ചു.