citu
പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു.വൈറ്റില ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ടയർ ഉരുട്ടൽ സമരം എ.ബി.സാബു ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു വൈറ്റില ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടത്തുനിന്ന് വൈറ്റിലവരെ ടയർ ഉരുട്ടി പ്രതിഷേധിച്ചു. പാലാരിവട്ടത്ത് എ.ബി. സാബു ഉദ്ഘാടനം ചെയ്തു. പി.എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.എൻ. സന്തോഷ്, ഇ.പി. സുരേഷ്, എൻ.എ. മണി, എൻ.വി. മഹേഷ്. കെ.ടി. സാജൻ, വി.കെ. പ്രകാശൻ, പി.ആർ. സത്യൻ എന്നിവർ സംസാരിച്ചു. വൈറ്റിലയിൽ ചേർന്ന് സമാപനയോഗം സി.പി.എം വൈറ്റില ഏരിയാ സെക്രട്ടറി അഡ്വ.കെ.ഡി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ബി. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ചെറിയാൻ ഫിലിപ്പ്, കെ.വി. റാഫി എന്നിവർ സംസാരിച്ചു.