കൊച്ചി: പൊക്കാളി പാടങ്ങളിൽ നെൽക്കൃഷി നടത്താൻ 10 ദിവസത്തിനകം ഓരുവെള്ളം നീക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ഹൈക്കോടതി നിർദേശിച്ചു. കാർഷികകലണ്ടർ ലംഘിച്ച് ഓരുജലമത്സ്യകൃഷി തുടരാൻ പാടശേഖരസമിതിക്ക് അനുമതി നൽകുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി ചോദ്യംചെയ്ത് പൊക്കാളി കർഷകൻ മഞ്ചാടിപറമ്പിൽ ചന്തു ഫയൽചെയ്ത കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. നെൽകൃഷിക്കായി മറുവക്കാട് പാടശേഖരത്തിലെ ഓരുവെള്ളം അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഒരുമാസത്തിനുശേഷവും നിർദേശം നടപ്പാകാത്തതിനെ തുടർന്നാണ് കോടതിയലക്ഷ്യഹർജി നൽകിയത്.