purushothaman

മുളന്തുരുത്തി: ആമ്പല്ലൂർ ചാലക്കപ്പാറയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. കുലയറ്റിക്കര അരയൻ കാവ് മുള്ളംകുഴിയിൽ എം.എസ് പുരുഷോത്തമൻ (56) ആണ് മരിച്ചത്. സ്കൂട്ടർ യാത്രക്കാരനായ ചെമ്പ് തുരുത്തുമ്മേൽ ലക്ഷം വീട്ടിൽ ഗോപേഷ് ആണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഓട്ടോറിക്ഷയിൽ യാത്രക്കാർ ഇല്ലായിരുന്നു.

ഇന്നലെ വൈകിട്ട് ആറുമണിയോടെ അരയൻകാവ് ചാലക്കപ്പാറ ജംഗ്‌ഷനിലായിരുന്നു അപകടം. അരയൻകാവ് ഭാഗത്തു നിന്ന് വന്ന ഓട്ടോയും മുളന്തുരുത്തി ഭാഗത്തു നിന്നു വവ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സ്കൂകൂട്ടർ ഓട്ടോയുടെ ക്യാബിനിലേയ്ക്ക് ഇടിച്ചു കയറി.ഗുരുതരമായിപരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുഷ്പവല്ലിയാണ് മരണമടഞ്ഞ പുരുഷോത്തമന്റെ ഭാര്യ. മക്കൾ: പാർവ്വതി, ഉദയൻ. മുളന്തുരുത്തി പൊലീസ് കേസെടുത്തു.