കൊച്ചി: വയനാട് നൂൽപ്പുഴയിൽ തേക്ക് തടികൾ മുറിച്ച കേസിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. നൂൽപ്പുഴ പുത്തൻകുന്നിലെ പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ചെന്ന കേസിലെ അന്വേഷണം റദ്ദാക്കാൻ സ്ഥലമുടമ ഷാഹുൽ ഹമീദ് സമർപ്പിച്ച ഹർജിയിലെ ഇടക്കാല ആവശ്യമാണ് തള്ളിയത്. കേസ് റദ്ദാക്കണമെന്ന ആവശ്യത്തിലെ നിലപാട് മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.