കൊച്ചി: അനുമതി വാങ്ങാതെ പൊതുപരിപാടികൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് ഭരണകൂടം. അപേക്ഷ നൽകിയവർ അനുമതി ലഭിക്കാതെ തന്നെ കൂട്ടംചേർന്നുള്ള പരിപാടികൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർക്കാണ് അനുമതി നൽകാൻ ചുമതല. ഭരണകൂടത്തിതിെന്റ ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരങ്ങൾ അട്ടിമറിക്കാനുള്ള നടപടിയായാണ് ദ്വീപ് നിവാസികൾ ഇതിനെ വിലയിരുത്തുന്നത്.