കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിർത്തി വച്ച ലോക്മാന്യ തിലക് -എറണാകുളം ജംഗ്ഷൻ - ലോക്മാന്യ തിലക് ദുരന്തോ സൂപ്പർ ഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ ജൂലായ് പത്തിന് പുനരാരംഭിക്കും.ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ്.ലോക്മാന്യതിലകിൽ നിന്ന് ചൊവ്വ , ശനി ദിവസങ്ങളിൽ രാത്രി 8.50 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാത്രി 7.40 ന് എറണാകുളം ജംഗ്ഷനിൽ എത്തും.എറണാകുളം ജംഗ്ഷനിൽ നിന്ന് ബുധൻ, ശനി ദിവസങ്ങളിൽ രാത്രി 9.30 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാത്രി 9.45 ന് ലോക്മാന്യതിലകിൽ എത്തും.