paulo
എസ്.ആർ.എം റോഡ് യൂണിയൻ എൽ.പി. സ്കൂൾ വിദ്യാർത്ഥികൾക്ക് റെസിഡൻസ് അസോസിയേഷനുകളുടെ ഐക്യവേദി പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങ് കൗൺസിലർ കാജൽ സലീം ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: എസ്.ആർ.എം റോഡ് യൂണിയൻ എൽ.പി.സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകളും മറ്റ് പഠനോപകരണങ്ങളും റെസിഡൻസ് അസോസിയേഷൻ ഐക്യവേദി പ്രവർത്തകർ സമ്മാനിച്ചു. സ്കൂളിൽ നടന്ന ചടങ്ങ് കൗൺസിലർ കാജൽ സലീം ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ആൻസലം, രഞ്ജി വർക്കി, റഷീദ ഹംസ, ഐക്യവേദി പ്രസിഡന്റ് പ്രൊഫ.വി.യു. നൂറുദ്ദീൻ, സെക്രട്ടറി എ. പൗലോസ്, ഹെഡ്മിസ്ട്രസ് സുമയ്യ സെയ്തു എന്നിവർ പങ്കെടുത്തു.