കളമശേരി: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കളമശേരിയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന സമരം സി.ഐ.ടി യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനംചെയ്തു. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.എം.എ ലത്തീഫ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.എം. അലിയാർ, മേഖലാ സെക്രട്ടറി ടി.കെ. കരീം, കെ.എം. പരീത്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.എം .മുജീബ് റഹ്മാൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.ബി. വർഗീസ്, എ.എം. യൂസുഫ്, പി.കെ. ദിനേശൻ, എം. രമേശൻ, പി.എം. അഷറഫ്, പി.കെ. ദിനേശൻ, കെ. സുരേന്ദ്രൻ, കെ.എസ്. നാസർ, വി.എ. അമ്മു എന്നിവർ പ്രസംഗിച്ചു.