കൊച്ചി: കോർപ്പറേഷനിലെ വസ്തുനികുതി കുടിശിക പിഴകൂടാതെ ഒറ്റത്തവണയായി അടയ്ക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31വരെ നീട്ടി. സോണൽ ഓഫീസ് ഉൾപ്പെടെ കോർപ്പറേഷന്റെ എല്ലാ കാഷ് കൗണ്ടറുകളിലും പ്രവൃത്തിദിവസങ്ങളിൽ നികുതി അടയ്ക്കാമെന്ന് സെക്രട്ടറി അറിയിച്ചു.