കൊച്ചി: എട്ടുമുതൽ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി എറണാകുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തകാവലോകന മത്സരം നടത്തുന്നു. വായിച്ച ഏതെങ്കിലും പുസ്തകത്തെക്കുറിച്ചുള്ള അവലോകനം മലയാളത്തിലോ ഇംഗ്ലീഷിലോ പരമാവധി അഞ്ചുമിനിറ്റിനുള്ളിൽ അവതരിപ്പിക്കുന്നതിന്റെ വീഡിയോ റെക്കാഡ് ചെയ്ത് അയക്കണം. ernakulampubliclibrary@gmail.com ഇമെയിൽ വിലാസത്തിലോ 9544527241 എന്ന നമ്പറിൽ വാട്‌സ്ആപ്പിലോ അയക്കണം. മത്സരാർത്ഥിയുടെ പേര്, വയസ്, പഠിക്കുന്ന ക്ളാസ്, സ്‌കൂൾ, ഫോൺനമ്പർ എന്നീ വിവരങ്ങളും ചേർക്കണം. അവസാന തീയതി ജൂലായ് അഞ്ച്. ഫോൺ: 9447221815.