അങ്കമാലി: മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും പേരുകൾ ഒഴിവാക്കി വോട്ടർപ്പട്ടിക കുറ്റമറ്റതാക്കണമെന്ന് ബി.എൽ.ഒ ഓഫീസേഴ്‌സ് അസോസിയേഷൻ നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാരായി നിജപ്പെടുത്തുക, സേവനവേതനവ്യവസ്ഥ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടു .ഗൂഗിൽ മീറ്റ് വഴി നടന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ.എച്ച്. മുഹമ്മദ് സാദിക് ഉദ്ഘാടനംചെയ്തു. വി.കെ.എം നമ്പ്യാർ, ബാബു ലാസർ, എം.എ. പോൾ, എം.സി. സുധാകരൻ, കെ.ജെ. ജോയി എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി എം.സി. സുധാകരൻ (പ്രസിഡന്റ്), കെ.ജെ. ജോയി (ജനറൽ സെക്രട്ടറി), ബോബിച്ചൻ മഞ്ഞപ്ര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.