അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തകത്തേര് സംഘടിപ്പിച്ചു. വായനപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പുസ്തകങ്ങൾ വീടുകളിലെത്തിച്ച് നൽകുകയും അവയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കിച്ച് അവരെ വായനയിലേക്ക് കൂടുതൽ അടുപ്പിക്കുകയുമാണ് ലക്ഷ്യം.
ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി, സെക്രട്ടറി ടി.എസ്. മിഥുൻ, കെ.വി. അജീഷ്, ഗംഗ മുരളി എന്നിവർ പങ്കെടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.പി. റെജീഷ് സംസാരിച്ചു.