darnna-
ദേശീയ കാർഷിക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്റ് ഒാഫിസിനു മുൻപിൽ ഐക്യകർഷകസമര സമിതി ധർണ നടത്തുന്നു

പിറവം: ദേശീയ കാർഷിക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്റ് ഒാഫീസിനു മുൻപിൽ പിറവം ഐക്യ കർഷകസമര സമിതി ധർണ നടത്തി. കർഷക സംഘം ജില്ലാ ജോയിറ്റ് സെക്രട്ടറി കെ.എൻ. ജയപ്രകാശ് ധർണ ഉദ്ഘാടനം ചെയ്തു. കിസാൻ സഭാ മണ്ഡലം പ്രസിഡന്റ് പി.ജി.മോഹനൻ അദ്ധ്യക്ഷനായി. സി.കെ.പ്രകാശ്, കെ. ആർ. നാരായണൻ നമ്പൂതിരി, മുൻസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, സോമൻ വല്ലയിൽ, കെ.സി.തങ്കച്ചൻ, സോജൻ ജോർജ്, സണ്ണി തേക്കുംമൂട്ടിൽ, സാറാമ്മ പൗലോസ്, എൽ.ടി.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.