അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ, മേഖലാ കമ്മറ്റികളും അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി ആസ്റ്റർ മെഡ്സിറ്റിയുമായി സഹകരിച്ച് സ്പുട്നിക്ക് വാക്‌സിൻ അങ്കമാലിയിലെ വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കുമായി നൽകും. ഇന്ന് ആസ്റ്റർ മെഡിസിറ്റിയിലെ വാക്‌സിനേഷൻ സെന്ററിൽ അങ്കമാലി മേഖലയിലെ 500 പേർക്ക് 1145 രൂപ നിരക്കിൽ വാക്‌സിൻ നൽകും. രണ്ടാം ഡോസ് ജൂലായ് 22നും ലഭിക്കും.