bennu
ദേശീയകർഷക തൊഴിലാളി ഫെഡറേഷൻ അങ്കമാലി പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ നിൽപ് സമരം ബെന്നി ബെഹന്നാൻ എം.പി ഉൽ ഘാടനം ചെയ്യുന്നു.

അങ്കമാലി: പെട്രോൾ, ഡീസൽ പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ചും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾ പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ

ആവശ്യങ്ങൾ ഉന്നയിച്ചും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ നിൽപ് സമരം നടത്തി.
ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു നെറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചാപ്പു പുളിക്കൽ, പി.ടി. പോൾ, കെ.പി. ബേബി, സാംസൺ ചാക്കോ, റെന്നിപാപ്പച്ചൻ, ചെറിയാൻ മുണ്ടാടൻ, ഷൈബി പാപ്പച്ചൻ, തോമസ് തെറ്റയിൽ എന്നിവർ പ്രസംഗിച്ചു.