മൂവാറ്റുപുഴ: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ നൽകി. മാത്യു കുഴൽനാടൻ എം.എൽ.എ സ്മാർട്ട് ഫോൺ ചലഞ്ച് ഉദ്ഘാടനം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ മണ്ഡലം കമ്മിറ്റി സമാഹരിച്ച തുകയും എം.എൽ.എയും സംയുക്തമായി ചേർന്നാണ് സ്മാർട്ട് ഫോൺ നൽകിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഒ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.എം സലിം, ഡി.സി.സി മെമ്പർ പി.എം.ഏലിയാസ്, ബ്ളോക്ക് പ്രസിഡന്റ് പി.എസ്.സലിം ഹാജി, ബ്ളോക്ക് ഭാരവാഹികളായ കെ.എം.മാത്തുക്കുട്ടി, ആർ.രാമൻ,കെ.വി. ജോയി,സാബു പി. വാഴയിൽ, വി.വി.ജോസ്, തോമസ് ഡിക്രൂസ് , ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സാറാമ്മ ജോൺ , പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ തുടങ്ങിവർ പങ്കെടുത്തു.