കൊച്ചി: നിയമസർവകലാശാലയായ നുവാൽസിൽ ഉദ്യോഗസ്ഥർക്കും പ്രൊഫഷണലുകൾക്കുമായി എക്‌സിക്യുട്ടീവ് എൽ.എൽ.എം കോഴ്സ് ആരംഭിക്കാൻ എക്‌സിക്യുട്ടിവ് കൗൺസിൽ തീരുമാനിച്ചു. അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുള്ള അഭിഭാഷകർ, ന്യായാധിപർ, സർക്കാർ ഉദ്യോഗസ്ഥർ, പ്രൊഫഷണലുകൾ എന്നിവർക്ക് പങ്കെടുക്കാം. മൂന്നു വർഷമാണ് പഠന കാലയളവ്. 2022 ജനുവരിയിൽ ആരംഭിക്കും. വൈസ് ചാൻസലർ ഡോ. കെ.സി.സണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, സംസ്ഥാന ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ജോസഫ് ജോൺ, നിയമ സെക്രട്ടറി വി. ഹരിനായർ, സ്റ്റേറ്റ് അറ്റോർണി അഡ്വ. മനോജ് കുമാർ എൻ തുടങ്ങിയവർ പങ്കെടുത്തു.