അങ്കമാലി: ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട്‌ഫോണുകൾ മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ നൽകി. പീച്ചാനിക്കാട് ഗവ. യു.പി സ്കൂളിൽ റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വിദ്യാലയത്തിന്റെ അമ്മയോടൊപ്പം വായനയുടെ ഉദ്ഘാടനവും നടന്നു. നഗരസഭാ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ച കൗൺസിലർ ജെസ്മി ജിജോ, എസ്.എം.സി ചെയർമാൻ അനിൽകുമാർ, ഹെഡ്മിസ്ട്രസ് അനിത ഇന്ദ്രാണി, അദ്ധ്യാപിക ബീന പീറ്റർ എന്നിവർ സംസാരിച്ചു.