kklm
കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായ തിരിച്ചറിയൽ കാർഡ് വിതരണം ഗ്രന്ഥശാല പ്രസിഡന്റ്‌ സി.എൻ. പ്രഭകുമാർ നിർവഹിക്കുന്നു

കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് പുസ്തകവിതരണം, അനുസ്മരണയോഗം,വായനാകുറിപ്പ് തയാറാക്കൽ,ക്വിസ് എന്നിവ നടത്തി.അക്ഷരസേനാഗംങ്ങൾക്ക് സംസ്ഥാന ലൈബ്രറികൗൺസിൽ തയാറാക്കിയ തിരിച്ചറിയൽ കാർഡിന്റെ വിതരണം ഗ്രന്ഥശാല പ്രസിഡന്റ്‌ സി.എൻ.പ്രഭകുമാർ നിർവഹിച്ചു.വിവിധ സെഷനുകളിൽ സെക്രട്ടറി എം.കെ.രാജു,ഷിനുമോഹൻ, സുമാഹരിദാസ്, ഡോ.മെറിൻരാജു,മഹത് ലാൽ ബിജു,അലീസ ബിജു,പ്രജിത്പ്രഭകുമാർ, മെൽബിൻ രാജു എന്നിവർ സംസാരിച്ചു.