arjun

കൊച്ചി: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അർജുൻ ആയങ്കിക്ക് മുഖ്യപങ്കുണ്ടെന്നും നിയമവിരുദ്ധ ഇടപാടുകളിലൂടെ വൻതോതിൽ സ്വത്ത് സമ്പാദിച്ച് ആഢംബര ജീവിതമാണ് ഇയാൾ നയിക്കുന്നതെന്നും കസ്റ്റംസ് കണ്ടെത്തൽ. അർജുന്റെ ബിനാമിയാണ് സി.പി.എം മുൻ ബ്രാഞ്ചംഗം സി. സജേഷ് എന്നും കണ്ടെത്തി. ജൂലായ് ആറുവരെ കസ്റ്റഡിയിൽ ലഭിച്ച അർജുനെയും സ്വർണവുമായെത്തി കരിപ്പൂരിൽ അറസ്റ്റിലായ മുഹമ്മദ് ഷെഫീക്കിനെയും ഒരുമിച്ചിരുത്തി കസ്റ്റംസ് ചോദ്യംചെയ്യൽ ആരംഭിച്ചു. സജേഷിനോട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു. മൂവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.

അർജുനെ ഇന്നലെ ഉച്ചകഴിഞ്ഞാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കിയത്. വിശദമായ ചോദ്യംചെയ്യൽ ആവശ്യമായതിനാൽ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഒരുകോടിയുടെ സ്വർണം ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ കടത്തിക്കൊണ്ടുവന്ന കേസിലാണ് അർജുനെ അറസ്റ്റു ചെയ്തത്. മുഹമ്മദ് ഷെഫീക്ക് അറസ്റ്റിലായ ദിവസം അർജുൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നു. അർജുന്റെ നിർദേശപ്രകാരമാണ് സ്വർണം കടത്തിക്കൊണ്ടുവന്നതെന്ന് മുഹമ്മദ് ഷെഫീക്ക് മൊഴി നൽകിയിട്ടുണ്ട്. ഇരുവരുടെയും വാട്സ്ആപ്പ് ചാറ്റ്- ശബ്ദ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തിനു പുറത്തും ബന്ധങ്ങളുള്ള കള്ളക്കടത്ത് റാക്കറ്റിലെ പ്രധാനിയാണ് അർജുനെന്ന് കസ്റ്റംസ് അറിയിച്ചു. ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. സംഘത്തിന്റെ പ്രവർത്തനരീതി ഉൾപ്പെടെ പുറത്തുവരാനുണ്ട്.

അന്വേഷണത്തോട് സഹകരിക്കുന്നില്ല

അർജുൻ വിമാനത്താവളത്തിൽ എത്തിയ കാർ സജേഷിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, കാറിന്റെ യഥാർത്ഥ ഉടമ അർജുനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബിനാമി ഏർപ്പാടാണിത്. അർജുനുമായി ബന്ധപ്പെട്ട് നിരവധി യുവാക്കൾ സ്വർണക്കടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കാരിയർമാരോ സ്വർണം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സുരക്ഷ നൽകുന്നവരോ ആണിവർ.

അർജുൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൊബൈൽ ഫോണും തിരിച്ചറിയൽ രേഖയുമില്ലാതെയാണ് ഹാജരായത്. തെളിവുകൾ നശിപ്പിക്കാനുള്ള മനപ്പൂർവമായ നീക്കമാണിതെന്ന് കസ്റ്റംസ് സൂപ്രണ്ട് വി.വിവേക് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ക​രി​പ്പൂ​രി​ലെ​ത്തി​യ​ത് ​വാ​യ്പാ​ത്തു​ക​ ​വാ​ങ്ങാ​നെ​ന്ന് ​അ​ർ​ജു​ന്രെ​ ​മൊ​ഴി

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ക​രി​പ്പൂ​രി​ലെ​ത്തി​യ​ത് ​സു​ഹൃ​ത്തി​ന് ​ല​ഭി​ക്കാ​നു​ള്ള​ ​വാ​യ്പാ​ത്തു​ക​ ​വാ​ങ്ങാ​നാ​യി​രു​ന്നു​വെ​ന്ന് ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​പ്ര​തി​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി.​ ​അ​തേ​സ​മ​യം,​ ​ദു​ബാ​യി​ൽ​ ​നി​ന്ന് ​മു​ഹ​മ്മ​ദ് ​ഷെ​ഫീ​ക്ക് ​വ​രു​ന്ന​ത് ​സ്വ​ർ​ണ​വു​മാ​യാ​ണെ​ന്ന് ​അ​റി​യാ​മാ​യി​രു​ന്നെ​ന്ന് ​അ​ർ​ജു​ൻ​ ​ക​സ്റ്റം​സ് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​സ​മ്മ​തി​ച്ചു.​ ​സ്വ​ർ​ണം​ ​വാ​ങ്ങാ​ന​ല്ല​ ​താ​നെ​ത്തി​യ​ത്.​ ​സു​ഹൃ​ത്ത് ​റെ​മീ​സു​മൊ​ത്താ​ണ് ​ക​രി​പ്പൂ​രി​ൽ​ ​എ​ത്തി​യ​ത്.​ ​മു​ഹ​മ്മ​ദ് ​ഷെ​ഫീ​ക്കി​ന് 15,000​ ​രൂ​പ​ ​റെ​മീ​സ് ​വാ​യ്പ​ ​ന​ൽ​കി​യി​രു​ന്നു.​ ​സ്വ​ർ​ണം​ ​എ​ത്തി​ക്കു​ന്ന​തി​ന് 45,000​ ​രൂ​പ​ ​ഷെ​ഫീ​ക്കി​ന് ​ല​ഭി​ക്കു​മെ​ന്ന് ​അ​റി​ഞ്ഞി​രു​ന്നു.​ ​അ​തി​ൽ​ ​നി​ന്ന് 15,000​ ​രൂ​പ​ ​റെ​മീ​സി​ന് ​വാ​ങ്ങാ​നാ​യാ​ണ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യ​ത്.​ ​താ​ൻ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​പു​ഴ​യി​ൽ​ ​വീ​ണു​ ​ന​ഷ്ട​പ്പെ​ട്ടു.​ ​താ​ൻ​ ​സ​ഞ്ച​രി​ച്ച​ ​സ്വി​ഫ്റ്റ് ​കാ​റി​നെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ച്ചെ​ത്തി​യ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​ ​കാ​ണാ​തെ​ ​ഒ​ളി​ച്ചു​പോ​യ​പ്പോ​ഴാ​ണ് ​ഫോ​ൺ​ ​ന​ഷ്ട​മാ​യ​തെ​ന്നും​ ​അ​ർ​ജു​ൻ​ ​ക​സ്റ്റം​സി​നോ​ട് ​പ​റ​ഞ്ഞു.
അ​തേ​സ​മ​യം,​ ​ക​സ്റ്റം​സും​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​ത​നി​ക്കെ​തി​രെ​ ​ക​ള്ള​ക്ക​ഥ​ക​ൾ​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​ഇ​ന്ന​ലെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ ​അ​ർ​ജു​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ക​ള്ള​ക്ക​ട​ത്തു​കാ​ര​ന​ല്ല.​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​പ​ങ്കി​ല്ല.​ ​നി​ര​പ​രാ​ധി​ത്വം​ ​കോ​ട​തി​യി​ൽ​ ​തെ​ളി​യി​ക്കു​മെ​ന്നും​ ​പ​റ​ഞ്ഞു.
അ​തേ​സ​മ​യം,​ ​അ​ർ​ജു​ന്റെ​ ​പ​ങ്ക് ​വ്യ​ക്ത​മാ​ണെ​ന്നും​ ​പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ​ ​മൊ​ഴി​യാ​ണ് ​ന​ൽ​കു​ന്ന​തെ​ന്നും​ ​ക​സ്റ്റം​സ് ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​മു​ഹ​മ്മ​ദ് ​ഷെ​ഫീ​ക്ക് ​ന​ൽ​കി​യ​ ​മൊ​ഴി​യും​ ​തെ​ളി​വു​ക​ളും​ ​അ​ർ​ജു​ന്റെ​ ​പ​ങ്ക് ​വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്.​ ​ആ​രു​ടെ​യോ​ ​ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​ണ് ​അ​ർ​ജു​ൻ​ ​സം​സാ​രി​ക്കു​ന്ന​തെ​ന്നും​ ​ക​സ്റ്റം​സ് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത്:
50,000​ ​കേ​ന്ദ്ര​ങ്ങ​ളിൽ
ബി.​ജെ.​പി​ ​ധ​ർണ

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​എം​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ്സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ​ന​ട​ത്തു​ന്ന​തെ​ന്ന് ​ആ​രോ​പി​ച്ച് ​ബി.​ജെ.​പി​ ​ഇ​ന്നു​ ​മു​ത​ൽ​ ​ജൂ​ലാ​യ് 5​ ​വ​രെ​ ​സം​സ്ഥാ​ന​ത്തെ​ 50,000​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ധ​ർ​ണ​ ​ന​ട​ത്തും.​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ചാ​കും​ ​ധ​ർ​ണ.​ ​സം​സ്ഥാ​ന​ത്തെ​ ​ഐ​സി​സ് ​സ്വാ​ധീ​നം,​ ​സ്ത്രീ​പീ​ഡ​‌​നം,​ ​മ​രം​കൊ​ള്ള​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്താ​നും​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​സം​സ്ഥാ​ന​ ​സ​മി​തി​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​അ​പ​ര്യാ​പ്ത​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​കോ​ർ​ ​ഗ്രൂ​പ്പ് ​അം​ഗ​ങ്ങ​ൾ​ ​എ​ല്ലാ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​പ​ര്യ​ട​നം​ ​ന​ട​ത്തും.​ ​പി.​കെ.​കൃ​ഷ്ണ​ദാ​സ് ​രാ​ഷ്ട്രീ​യ​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ചു.
നാ​യ​ർ,​ ​മു​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​ ​സ്വാ​ധീ​നം​ ​നി​ല​നി​റു​ത്തി​ക്കൊ​ണ്ടു​ത​ന്നെ​ ​ഈ​ഴ​വ,​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​പാ​ർ​ട്ടി​യു​ടെ​ ​സ്വാ​ധീ​നം​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് ​കേ​ന്ദ്ര​നേ​താ​ക്ക​ൾ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഇ​തി​നാ​യി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ർ​മ്മ​ ​പ​രി​പാ​ടി​ക​ൾ​ ​ത​യ്യാ​റാ​ക്കും.