ik
വാളകത്ത് ഐക്യട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടന്ന സമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സാറാമ്മ ജോൺ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാളകത്ത് ഐക്യട്രേഡ് യൂണിയൻ പോസ്റ്റ് ഒാഫീസിന് മുമ്പിൽ സമരം നടത്തി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സാറാമ്മ ജോൺ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു കർഷകസംഘം സെക്രട്ടറി പ്രസാദ് വർഗീസ്, പി. പി മത്തായി,ജിജോ പാപ്പാലിൽ, ഏലിയാസ് കെ പോൾ, കെ.ടി.ഗോപാലൻ,എന്നിവർ പങ്കെടുത്തു.