മൂവാറ്റുപുഴ: കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സംഘടന മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി യു.ആർ.ബാബു അദ്ധ്യക്ഷത വഹിച്ചു. പി.ബി.അജിത് കുമാർ, കെ.കെ.ഗിരീഷ്, സിബിൾ സാബു, കെ.പി.ലാൽ എന്നിവർ സംസാരിച്ചു.നിയോജക മണ്ഡലത്തിലെ ലോക്കൽ കേന്ദ്രങ്ങളിലും സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ ധർണ നടത്തി. പായിപ്ര വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ സി.പി.എം ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് വലിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം വില്ലേജ് സെക്രട്ടറി ഇ.എ .അജാസ് , ടി.എ.കുമാരൻ , എം.എൻ. അരവിന്ദാക്ഷൻ, വി.എച്ച്. ഷഫീഖ് എന്നിവർ സംസാരിച്ചു.