kklm
നഗരസഭ ചെയർപേഴ്‌സൺ വിജയ ശിവൻ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂളിലെ സ്മാർട്ട് ഫോൺ ബാങ്ക് പദ്ധതി ഉദ്ഘാടനം ചെയുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂളിൽ സ്മാർട്ട് ഫോൺ ബാങ്ക് പദ്ധതി ആരംഭിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ വിജയ ശിവൻ പി.ടി.എ പ്രസിഡന്റ് പി.ബി.സാജുവിന് സ്മാർട്ട് ഫോണുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മരിയ ഗൊരേത്തി, വാർഡ് കൗൺസിലർ സുമ വിശ്വംഭരൻ, പി.ടി.എ കമ്മിറ്റി അംഗം കെ. പി.സജികുമാർ, ഹെഡ്മിസ്ട്രസ് എം.ഗീതാദേവി എന്നിവർ പങ്കെടുത്തു. ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിൽ സ്മാർട്ട് ഫോൺ ബാങ്ക് പദ്ധതി ആരംഭിച്ചത്. ഒരേ കുടുബത്തിൽ ഒന്നിലധികം കുട്ടികൾ പഠിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കുക എന്നതാണ് സ്മാർട്ട് ഫോൺ ബാങ്ക് പദ്ധതിയുടെ ലക്ഷ്യം.