കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവൺമെന്റ് യു.പി സ്കൂൾ നവീകരണ, നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ
അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.രണ്ട് കോടി രൂപയുടെ 20 ക്ലാസ് മുറികളുടെ നിർമ്മാണ പ്രവർത്തികളാണ് സ്കൂളിൽ നടക്കുന്നത്.ഇതിൽ പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ട് ഒരു കോടി മുടക്കി നിർമ്മിക്കുന്ന കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലാണ്.
2019 ലാണ് നിർമ്മാണം തുടങ്ങിയത്. സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ 8 മാസമായി നിലച്ച നിർമ്മാണം കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചിരുന്നു.ആഗസ്റ്റ് മാസത്തിൽ ഈ കെട്ടിടം പൂർത്തീകരിക്കുമെന്ന് നിർമ്മാണ ചുമതലയുള്ള നിർമ്മിതികേന്ദ്രം അധികൃതർ യോഗത്തിൽ ഉറപ്പു നൽകി. എസ്റ്റിമേറ്റ് സേവിങ്ങ്സ് ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗപ്പെടുത്തും. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി.നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർമാരായ പി.ആർ.സന്ധ്യ, പ്രിൻസ് പോൾ ജോൺ, ഹെഡ്മിസ്ട്രസ് ആർ.വത്സലാ ദേവി, ഹണി റെജി, എൻജിനീയർ ശാലിനി തുടങ്ങിയവർ പങ്കെടുത്തു.