മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലൈബ്രറി പൂവച്ചൽ ഖാദറിനെ അനുസ്മരിച്ച് ഗാനാഞ്ജലി സംഘടിപ്പിച്ചു.പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ കോർത്തിണക്കിയായിരുന്നു പരിപാടി. മേള പ്രസിഡന്റ് എസ്. മോഹൻ ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. രാജീവ്, എം.എം.രാജപ്പൻ പിള്ള, ബി. മഹേഷ്, അരുൺകുമാർ, കവി എസ്.എസ്. ജയകുമാർ, ബോധി പ്രസിഡന്റ് ചന്ദ്രശേഖരൻ, ജിനി ബായ്, ലീലാമണി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.എൻ.മോഹനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.