11
കൗൺസിലർമാരായ പി.സി മനൂപ് എം.ജെ ഡിക് സൻ,ജിജോ ചങ്ങംതറ എന്നിവർ പോസ്റ്റ് മാസ്റ്ററുടെ മുന്നിൽ പ്രതിഷേധിക്കുന്നു

തൃക്കാക്കര: വൈദ്യുതി തകരാറുമായി ബന്ധപ്പെട്ട് കാക്കനാട് പോസ്റ്റ് ഓഫീസിൽ ഇന്നലെ മുനിസിപ്പൽ കൗൺസിലർമാർ പ്രതിഷേധിച്ചു. വിവിധ ആവശ്യങ്ങളാക്കായി വരുന്നവരെ വൈദ്യുതിയില്ലെന്നകാരണം പറഞ്ഞ് ഇന്നലെ മടക്കി അയക്കുകയായിരുന്നു. തൃക്കാക്കര നഗരസഭ കൗൺസിലർ പി.സി. മനൂപ് സ്പീഡ് പോസ്റ്റ് ചെയ്യുന്നതിനായി എത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. രാവിലെ പത്തരയോടെയാണ് കൗൺസിലർ ആദ്യം പോസ്റ്റ് ഓഫീസിൽ എത്തിയത്. വൈദ്യുതി തകരാറാണെന്ന കാരണം പറഞ് ഉദ്യോഗസ്ഥർ മടക്കിവിടുകയായിരുന്നു. പിന്നീട് പന്ത്രണ്ടുമണിയോടെ വീണ്ടും എത്തിയെങ്കിലും വൈദ്യുതിപ്രശ്നം പരിഹരിച്ചിട്ടില്ലെന്ന് മനസിലായി .നിരവധി ആളുകൾ വന്ന് മടങ്ങിപോകുന്നതായും ശ്രദ്ധയിഅപ്പെട്ടതോടെ പോസ്റ്റുമാസ്റ്ററോട് കാര്യം തിരക്കി.
രാവിലെ മുതൽ ഇ.എൽ.സി.ബി തകരാറാണെന്നും പരിഹരിക്കണമെങ്കിൽ ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും അനുമതി ലഭിച്ചിട്ടില്ലെന്നും പറഞ്ഞതോടെ മറ്റു കൗൺസിലർമാരായ എം.ജെ. ഡിക്സൻ, ജിജോ ചങ്ങംതറ, സൽ‍മ ശിഹാബ്, ആര്യ ബിബിൻ, അൻസിയ ഹക്കിം, സൽ‍മ ശിഹാബ് എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തി. കൗൺസിലർ ജിജോ ചങ്ങംതറയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥന്റെ നമ്പർ വാങ്ങി വിളിച്ചതോടെയാണ് ഉദ്യോഗസ്ഥരുടെ അലംഭാവം വെളിച്ചത്തായത്. കാക്കനാട് പോസ്റ്റ് ഓഫീസിലെ പ്രശ്നങ്ങൾ സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കൗൺസിലർമാരുടെ ഇടപെടലിനെ തുടർന്ന് രണ്ടുമണിക്കൂറിനുളളിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു.