fone
മഴുവന്നൂർ എം.ആർ.എസ്.വി ഹൈസ്‌കൂളിലെ 1997 ബാച്ചിലെ വിദ്യാർത്ഥികൾ ഫോണുകൾ കൈമാറുന്നു

കോലഞ്ചേരി: മഴുവന്നൂർ എം.ആർ.എസ്.വി ഹൈസ്‌കൂളിലെ 1997 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ പഠനാവശ്യങ്ങൾക്ക് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി സ്‌കൂളിലേക്ക് 13 ഫോണുകൾ കൈമാറി. അരുൺ, എൽദോ, ജിലേഷ്, റോഷിൻ, റോബിൻ, ഷിജു, ഷാബു, ജിംന, നീതി, മിനി, സോമിനി, സീന, ടെസി എന്നിവരാണ് ഫോൺ നൽകിയത്. അരുൺ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് ഫോണുകൾ സമാഹരിച്ചത്. ഫോണുകൾ ഹെഡ്മിസ്‌ട്രസിന് കൈമാറി.