കിഴക്കമ്പലം: പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വയോജനങ്ങൾക്ക് കട്ടിൽ, പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്ക് പഠനോപകരണം, സമഗ്ര പുരയിട കൃഷി വികസനം, കന്നുകുട്ടി പരിപാലന പദ്ധതി, വനിതകൾക്ക് കറവപശു വളർത്തൽ, വീട് വാസയോഗ്യമാക്കൽ, കിണർ പുനരുദ്ധാരണം, സ്വയം തൊഴിൽ എസ്.എച്ച്.ജി (വനിതകൾക്ക് മാത്രം) എന്നീ പദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് വേണ്ടിയുളള അപേക്ഷകൾ ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ സഹിതം ജൂലായ് 7 നകം പഞ്ചായത്ത് ഓഫീസിൽ നൽകണം. 0484 2680222.