കിഴക്കമ്പലം: പ്രോഗ്രസിവ് വിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 500 കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. കിഴക്കമ്പലം സെന്റ് ആന്റണീസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഫാ. ഫ്രാൻസീസ് അരിക്കൽ വിതരണോദ്ഘടനം നിർവഹിച്ചു. സോണി ആന്റണി, സോയി കളമ്പാട്ട്, ഗ്രേസി ജോസ്, ജോഷി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. കാസർഗോഡ് ടീം ഇൻസ്‌പെയർ എന്ന സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾ നിർമ്മിച്ച നോട്ട്ബുക്കും കടലാസ് പേനയും അടങ്ങുന്നതാണ് കിറ്റ്.