paravur-nagarasabha
പറവൂർ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ വൃദ്ധർക്ക് കട്ടിലും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി വിതരണം ചെയ്യുന്നു.

പറവൂർ: പറവൂർ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി വൃദ്ധർക്ക് കട്ടിലും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, ബീന ശശിധരൻ, അനു വട്ടത്തറ, ശ്യാമള ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ തുടങ്ങിയവർ പങ്കെടുത്തു.