karshika-bank
പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ സ്വർണപ്പണയ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ സ്വർണപ്പണയ വായ്പാപദ്ധതി ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.പോൾ, ഭരണസമിതി അംഗങ്ങളായ ടി.എ. നവാസ്, പി.എ. രവീന്ദ്രനാഥൻ, പി.പി. ജോയ്, ഡേവിസ് പനക്കൽ, പി.സി. രഞ്ജിത്ത്, ലത മോഹനൻ, ആനി തോമസ്, ഷീന സോജൻ, സി.ആർ. സൈന, ബാങ്ക് സെക്രട്ടറി എ.കെ. മണി, അസിസ്റ്റന്റ് സെക്രട്ടറി പി.എ. അൻവർ എന്നിവർ പങ്കെടുത്തു. വായ്പ 7.5 ശതമാനം പലിശ നിരക്കിലാണ് വായ്പനൽകുന്നത്.