ആലുവ: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനംചെയ്ത സമരത്തിന്റെ ഭാഗമായി ആലുവയിൽ റെയിൽവേ സ്റ്റേഷനുമുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാക്കളായ എ.പി. ഉദയകുമാർ, പി.എം. സഹീർ, എ.ഐ.ടി.യു.സി നേതാക്കളായ എ. ഷംസുദീൻ, പി. നവകുമാർ, ഐ.എൻ.ടി.യു.സി നേതാക്കളായ ആനന്ദ് ജോർജ്, പോളി ഫ്രാൻസിസ്, നാസർ മുട്ടത്തിൽ, കെ.പി. സാൽവിൻ, വിശ്വകലാ തങ്കപ്പൻ, കെ.എ. കുഞ്ഞുമോൻ, സി.വി. അനിൽ എന്നിവർ സംസാരിച്ചു. ആലുവ മുഖ്യതപാൽ ഓഫീസിന് മുമ്പിലും സമരം നടന്നു.